08:54pm 30 June 2026
NEWS
ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി (എസ്പി) കോൺഗ്രസിൽ ലയിച്ചേക്കുമെന്ന് സൂചന
30/06/2026  04:03 PM IST
ചെറുകര സണ്ണിലൂക്കോസ്
ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി (എസ്പി) കോൺഗ്രസിൽ ലയിച്ചേക്കുമെന്ന് സൂചന

 

ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ അന്തിമഘട്ടത്തിലെത്തിലായതായാണ് റിപ്പോർട്ട് 

മമതാ ബാനർജിയെയും ഉദ്ധവ് താക്കറെയെയും പോലുള്ള പ്രാദേശിക നേതാക്കൾക്ക് സമീപകാലത്തുണ്ടായ രാഷ്ട്രീയ തിരിച്ചടികൾക്കിടയിലാണ് കോൺഗ്രസുമായുള്ള ശരദ് പവാറിൻ്റെ ലയനത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത്. ലയനത്തോട് കോൺഗ്രസ് നേതൃത്വം പച്ചക്കൊടി കാണിച്ചതായാണ് വിവരം.
എന്നാൽ പവാറിൻ്റെ പാർട്ടിയിൽ ഇത് സംബന്ധിച്ച് അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നുണ്ട്. ഒരു വിഭാഗം കോൺഗ്രസിൽ ലയിക്കുന്നതിനെ അനുകൂലിക്കുമ്പോൾ മറുവിഭാഗം എൻഡിഎയുടെ ഭാഗമായി നിൽക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img